കാശ്മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദിയെ സൈന്യം വെടിവച്ചുകൊന്നു

single-img
30 January 2016

Uri: Army personnel take position after the suicide attack by militants at Mohura Army camp, in Uri on Friday. PTI Photo (PTI12_5_2014_000023B)

കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരു സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വെടിവെച്ചുകൊന്നു. സ്‌പെഷല്‍ ഓപ്പറേഷന്‍ സംഘം നടത്തിയ നീക്കത്തിലാണ് തീവ്രവാദിയെ വെടിവച്ചുകൊന്നത്.

മൂന്നു ഭീകരര്‍ ഒളിച്ചിരിപ്പുണ്‌ടെന്ന സൂചനയെത്തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.