മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു.

single-img
30 January 2016

dc9f587f1ce9ad480149fecfe2c67743_ft_mമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 3.50 ഓടെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആസ്‌ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. സംസ്‌കാരം വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

 

കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം ഹൃദയാഘാദം മൂലമാണ്‌ അന്തരിച്ചത്‌. മാധ്യമരംഗത്ത്‌ മൂന്ന്‌ പതിറ്റാണ്ടിലേറെ നീണ്ട ശക്‌തമായ സാന്നിധ്യമായിരുന്നു ടി.എന്‍ ഗോപകുമാര്‍.

മാതൃഭൂമി,മാധ്യമം ദിനപ്പത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. ഗോപകുമാർ സം‌വിധാനവും അവതരണവും നിർ‌വഹിച്ചു ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന “കണ്ണാടി” സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ്‌. “വേരുകൾ” എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. “ശുചീന്ദ്രം രേഖകൾ” എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി.