ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന ജയറാം രമേശിന്‍റെ നിലപാട് തികച്ചും വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി

single-img
30 January 2016

oomenശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്‍റെ നിലപാട് തികച്ചും വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. ശബരിമലയില്‍ നൂറ്റാണ്ടുകളായി പ്രാബല്യത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാട് സ്വീകരിച്ചിട്ടുള്ളത്.