പതിനാലുകാരിയെ മൂന്ന് പേര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി

single-img
30 January 2016

253086-rape32013 ലെ മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരയായിരുന്ന പതിനാലുകാരിയെ മൂന്ന് പേര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. മുസഫര്‍ നഗറിലെ അംബേട്ട ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. കൃഷിസ്ഥലത്തുനിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ആസ്പത്രിയില്‍ ചികിത്സയിൽ ആണ് .