രാജി പിന്‍വലിക്കുന്നതായി കെ.ബാബു

single-img
30 January 2016

image

രാജി പിന്‍വലിക്കുന്നതായി കെ.ബാബു അറിയിച്ചു.വ്യക്തിപരമായി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ബാബു പറഞ്ഞു. രാജി പിന്‍വലിക്കുന്ന തീരുമാനം വ്യക്തിപരമായ തീരുമാനമല്ല. പാര്‍ട്ടി തീരുമാന പ്രകാരമാണ്. മുഖ്യമന്ത്രിക്ക് ഇല്ലാത്ത ഇമേജ് തനിക്കു വേണ്ടെന്നും ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചു കൊണ്ടുള്ള കെ.ബാബുവിന്റെ കത്ത് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. ബാര്‍കോഴ വിവാദത്തില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ.എം.മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

ഇന്നു ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനമെടുത്തത്. സരിത എസ്. നായരുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനും യുഡിഎഫ് ആവശ്യപ്പെട്ടു.