കെ. ബാബു മന്ത്രിയായി തുടരും; മാണിയെ തിരികെ വിളിക്കും

single-img
30 January 2016

udf

ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചു കൊണ്ടുള്ള കെ.ബാബുവിന്റെ കത്ത് സ്വീകരിക്കേണെ്ടന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനം. ബാര്‍കോഴ വിവാദത്തില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ.എം.മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

ഇന്നു ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനമെടുത്തത്. സരിത എസ്. നായരുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനും യുഡിഎഫ് ആവശ്യപ്പെട്ടു.