പ്രായാധിക്യം കാരണം യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള മാതാപിതാക്കളുടെ ആധാര്‍ ശരിയാക്കാന്‍ ബുദ്ധിമുട്ടിയ രാജയെ തേടി ഒടുവില്‍ ആധാര്‍ ടീം വീട്ടിലെത്തി

single-img
30 January 2016

AADHAAR_1_1340734e

പ്രായാധിക്ക്യത്താല്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് ശരിയിക്കുന്നതിന് നെട്ടോട്ടമോടിയ യുവാവിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം. പ്രായാധിക്യത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി രാജാ ശിവറാമിന്റെ മാതാപിതാക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിന് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് സഹായം എത്തിയത്.

ഇവരുടെ ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനായി രാജ കുമറയേശറ അലഞ്ഞിരുന്നു. എല്ലായിടത്തു നിന്നും അപേക്ഷകര്‍ മനരിട്ട് എത്തണശമന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. ആധാര്‍ ശരിയാക്കി ലഭിക്കുന്നതിന് ഒരു വഴിയും തെളിയാത്തതിനെ തുടര്‍ന്നാണ് രാജ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അപേക്ഷ അയക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപേക്ഷ അയച്ചത്.

രാജയെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ച്ച രാവിലെ ആധാര്‍ ടീം പാലക്കാട്ടെ വീട്ടിലെത്തി. കമ്പ്യൂട്ടറും കണ്ണും വിരലുകളും സ്‌കാന്‍ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും ക്യാമറയുമായാണ് ആധാര്‍ ടീം എത്തിയത്. രാജയുടെ 90 വയസ്സുകഴിഞ്ഞ അച്ഛനും 83 വയസ്സുകഴിഞ്ഞ അമ്മയ്ക്കും ആധാര്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണ് ടീം മടങ്ങിയത്.