പാക്‌ ആരാധകന് വേണ്ടി വിരാട്‌ കോഹ്‌ലിയുടെ രംഗത്തെത്തുന്നു

single-img
30 January 2016

kohli fanന്യൂഡല്‍ഹി: വിരാട്‌ കോഹ്‌ലിയോടുള്ള ആരാധനമൂത്ത്‌ വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്‌ അറസ്‌റ്റിലായ പാക്‌ വംശജനുവേണ്ടി കോഹ്‌ലി രംഗത്തെത്തുന്നു. സംഭവത്തില്‍ പാകിസ്‌താന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം ഒത്തുതീര്‍പ്പില്‍ എത്തിക്കുന്നതിന്‌ കോഹ്‌ലി നേരിട്ട്‌ ഇടപെടുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തെക്കുറിച്ച്‌ അറിഞ്ഞതായും ആരാധകന്‍ അറസ്‌റ്റിലായതില്‍ ദുഃഖമുണ്ടെന്നും കോഹ്‌ലിയുടെ സഹോദരന്‍ വികാസ്‌  പ്രതികരിച്ചു. വെള്ളിയാഴ്‌ച മത്സരം പൂര്‍ത്തിയായശേഷം കോഹ്‌ലിയോട്‌ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്നും അധികൃതരുമായി സംസാരിച്ച്‌ ആവശ്യമെങ്കില്‍ പാകിസ്‌താന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും വികാസ്‌ വ്യക്‌തമാക്കി.