നായ്ക്കുട്ടിക്ക് പോറ്റമ്മയായി പെണ്‍കുരങ്ങ്

single-img
30 January 2016

Monkey with pupനായ്ക്കുട്ടിക്ക് പോറ്റമ്മയായി പെണ്‍കുരങ്ങ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് നായ്ക്കുട്ടിയും അതിനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളര്‍ത്തുന്ന അമ്മകുരങ്ങിനെയും കുറിച്ചാണ്.  ഇന്ത്യയിലെ ഏതോ തെരുവിലെ കാഴ്ചയാണിത്. പക്ഷേ ഇതെവിടെയാണെന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. മൃഗങ്ങള്‍ സ്വന്തം വര്‍ഗത്തില്‍ നിന്നുള്ള കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ മറ്റു വര്‍ഗത്തില്‍പ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും വളര്‍ത്തുന്നത് അപൂര്‍വ്വമായ കാഴ്ചയാണെന്ന് വിദ്ധഗ്ദര്‍ പറയുന്നു.

എന്തായാലും അമ്മക്കുരങ്ങ് തനിക്ക് തെരുവില്‍ നിന്നു കിട്ടിയ ഈ നായക്കുഞ്ഞിനെ ഏറ്റെടുത്തപരിപാലിച്ചും ശത്രുക്കളില്‍ നിന്നു സംരക്ഷിച്ചും ഭക്ഷണം നല്കിയും പോരുന്നു. ഇപ്പോള്‍ കുരങ്ങ് എവിടെപ്പോയാലും കൈയില്‍ നായക്കുട്ടിയും ഉണ്ടാകും.

തന്റെ കുഞ്ഞിനെ പോലെയാണ് പെണ്‍കുരങ്ങ് നായക്കുഞ്ഞിനെ പരിപാലിക്കുന്നത്. ഇവരുടെ ആത്മബന്ധം കണ്ട ഗ്രാമവാസികള്‍ അവര്‍ക്ക് വയറുനിറയെ ഭക്ഷണം നല്കുന്നുണ്ട്.