ഡോക്ടർമാർ മരുന്നുകളുടെ കമ്പനി പേരുകൾ എഴുതാതെ രാസനാമം എഴുതണം എന്ന സർക്കാർ ഉത്തരവ് അഭിനന്ദനാർഹാമാണെന്ന് കേരള ഫാർമസിസ്റ്റ്സ് ഒർഗനൈസേഷൻ

single-img
30 January 2016

medicineജെനെറിക് പേരുകൾ ഡോക്ടർമാർ മരുന്നുകളുടെ കമ്പനി പേരുകൾ എഴുതാതെ രാസനാമം എഴുതണം  എന്ന സർക്കാർ ഉത്തരവും മനുഷ്യാവകാശ കമ്മീഷൻ   ഉത്തരവും അഭിനന്ദനാർഹാമാണ്.. പല പേരുകളിൽ ഒരേമരുന്നുമായി കമ്പനികളുടെ തള്ളിക്കയറ്റവും, കമ്മീഷനും പാരിതോഷിക ങ്ങളും മറ്റും നൽകി ഡോക്ടർമാരെ സ്വാധീനിച്ച് നടത്തുന്ന അനധികൃതവ്യാപാരവും ഇല്ലാതാക്കാൻ ഇത് വളരെ സഹായിക്കും. മാത്രമല്ല  പല ചേരുവകകൾ ഒന്നിച്ചു ചേർത്ത് ഉണ്ടാക്കുന്ന മരുന്നുകളുടെ നിർമ്മാണത്തിലുംഇതുവഴി നിയന്ത്രണം ഉണ്ടാകും എന്നും കരുതാം. എന്നാൽ ഇപ്പോഴത്തെ അവസ്ഥയില അത് കൊണ്ട് സാധാരണ ജനത്തിന് യാതൊരു പ്രയോജനവുമില്ല.

കാരണം  കമ്പനി മരുന്നുകൾക്ക് തുല്യമായ  വിലയാണ്  ജെനെറിക് മരുന്നുകൾക്കും ഈടാക്കുന്നത്. ഇതിനു മാറ്റം വരാതെ  ഇത്തരം ഒരു നിയമം  നടപ്പിലാക്കുന്നത് അർത്ഥശൂന്യമാണ് . അടിയന്തിരമായി  ജെനെറിക് മരുന്നുകളുടെ വില കുറയ്ക്കാൻ  സർക്കാർ നടപടി സ്വീകരിക്കണം. ഇപ്രകാരം  എഴുതി നൽകുന്ന മരുന്നുകളിലെ ചേരുവകകൾ മുഴുവനും ചില അവസരങ്ങ ളിൽ രോഗിക്ക് ആവശ്യം ഉള്ളതായിരിക്കില്ല എന്ന് മാത്രമല്ലവിപരീതഫലം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഔഷധ വില നിയന്ത്രണം മറികടക്കാൻ വേണ്ടി മാത്രമാണ് ഇപ്രകാരം കമ്പനികൾ മറ്റു ചേരുവകകൾകൂട്ടിച്ചേർക്കുന്നത്. അതുവഴി ജനത്തിന്റെ പക്കൽ നിന്നും അമിത വില ഈടാക്കുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരമാണ് മരുന്നുകളുടെ രാസനാമം എഴുതുന്നതിലൂടെ സാധിക്കുക.

എന്നാൽ ഇതുമൂലം വലിയൊരു ദൂഷ്യവും സമൂഹത്തിൽ വന്നു ചേരാൻ പോകുന്നു എന്നത് ഒരു സത്യമാണ്. നല്ലതും ഗുണ നിലവാരം ഉള്ളതും എന്ന പ്രതീക്ഷയിൽ ഡോക്ടർ കുറിച്ച് നൽകുന്ന മരുന്ന് ആശു പത്രി ഫാർമസിയിൽ നിന്നോ മരുന്ന് കടകളിൽ നിന്നോ രോഗി ക്ക് കിട്ടി കൊള്ളണം എന്നില്ല. ഉദാഹരണം ഡോക്ടർ പാരസിറ്റമോൾ 650 എന്ന് എഴുതി നൽകുന്നു എന്ന് കരുതുക. അദ്ദേഹം മനസ്സിൽ കരുതിയത്‌ വാമോൾ.650 (vamol 650), ഡോലോ 650( dolo 650) , മേടോമോൾ 650 ( medomol 650). കാൽപോൾ 650 (calpol 650) എന്നിവയിൽ ഏതെങ്കിലും ആയിരിക്കും.ഇവയെല്ലാം തന്നെ മെച്ചപ്പെട്ട  കമ്പനികളുടെ മരുന്നുകളാണ്. എന്നാൽ മിക്കവാറും രോഗിക്ക് കിട്ടുക ജെനെറിക് കമ്പനി യുടെ മരുന്നായ  പാരസിപ് 650 ( paracip 650) ആയിരിക്കും . ഈയൊരു മാറ്റം കൊണ്ട് രോഗിക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. എന്നാൽ മരുന്ന് വ്യാപാരികൾക്കും ആശുപ ത്രി നടത്തിപ്പുകാർക്കും അമിത ലാഭം ഉണ്ടാക്കാൻ അവസരം കിട്ടുകയും ചെയ്യും.

ജെനെറിക് കമ്പനിയുടെ പാരസിറ്റമോളിന് ( പാരസിപ് 650 ) മരുന്ന് കടക്കരാൻ  നല്കേ ണ്ടി വരുന്ന വില 7 രൂപ 80 പൈസ മാത്രം. വിൽകുന്നതാകട്ടെ 18. 00രൂപക്കും ( 250 മുതൽ 400 ശതമാനം വരെ ലാഭം കിട്ടും ഇത്തരത്തിൽ പലതിനും) എന്നാൽ ഇതേ മരു ന്ന് അറിയപ്പെടുന്ന കമ്പനിയുടേത് ( മെടോമോൾ 650  )കച്ചവടക്കാരന് കിട്ടുന്നത് 15 രൂപ 94  പൈസക്കും വില്കുന്നത് 19 രൂപ 50 പൈസക്കും ഇവിടെ ലാഭം വളരെ കുറവ്( 17 മുത ൽ 20 ശതമാനം വരെ മാത്രം) ഇതുപോലെ തന്നെയാണ് ഒമെപ്രാസോൾ എന്ന മരുന്നും.. (ഒമീ 20 ) എന്ന മരുന്ന് കച്ചവടക്കാരന് 17 രൂപയ്ക്കു കിട്ടുന്ന ഇത് വില്കുന്നത് 52 രൂപ 45പൈസക്കാ ണ്.. ലാഭത്തിന്റെ കണ ക്ക് നോക്കുക. ഇതേമരുന്ന് നല്ല കംബനിയുടെത് കിട്ടു ന്നത് (ഒമെസ് 20 )  43 രൂപ 95 പൈസക്കും വില്കുന്നത് 50 രൂപ 60പൈസക്കും ആണ്..( നേരിയ ലാഭം മാത്രം ) അതുപോലെ ജനം പതിവായി വാങ്ങികഴിക്കുന്ന മറ്റൊ ന്നാണ് സെറ്റ്രിസിൻ.. ഒകാസിറ്റ് എന്ന ഗുളിക 4.രൂപ 50പൈസക്ക്  കിട്ടുമ്പോൾ. വില്കുന്ന ത് 20 രൂപയ്ക്കു.. എന്നാൽ നല്ല കമ്പനിയുടെ ഫാസ്റ്റ്സെറ്റ്  എന്ന ഗുളിക കച്ചവടക്കാരന് കിട്ടുന്നത് 16 രൂപ 53 പൈസക്കുംവിൽകുന്നതു 19 രൂപ 50 പൈസക്കും ..

മിക്കവാറും മരുന്നുകൾ എല്ലാംതന്നെ ഈ അവസ്ഥയിൽ തന്നെയാണ്.. മരുന്നുകളുടെ വിലയിലെ സാമ്യം കൃത്യമായി മനസ്സിലാക്കാതെ യാണ് ഇപ്രകാരം ഉത്തരവുകൾ പുറപ്പെ ടുവിച്ചത് എന്ന് ഞങ്ങൾ സംശയിക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി ഉണ്ടാകണം.
ഈ ഒരു ലാഭം മുന്നിൽ കണ്ടാണ്‌ കൂണുപോലെ നാട് നീളെ മരുന്ന് കടകൾ പെരുകു ന്നതും. രണ്ടു മരുന്നും ഒരുപോലെ നല്ലതാണ് എങ്കിൽ എന്ത് കൊണ്ട് കമ്പനിയുടെ  മരു ന്നിനുവില കൂടുതൽ നല്കേണ്ടിവരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. സർക്കാർ ഉദ്ദേശി ക്കുന്നത് ജനത്തിന് ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ ആണെങ്കിൽ ജെനെറിക് മരുന്നിനുആനുപാതികമായി വില കുറയ്ക്കാനും വേണ്ട നടപടികൾ എടുക്കണം. അല്ലെങ്കിൽ ഇത് ഒരു വിഭാഗം കച്ചവടക്കാരെ മാത്രം സഹായിക്കാനുള്ള അടവ്നയം മാത്രമായിരിക്കും.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊടുക്കുന്ന മരുന്നുകൾ കഴിച്ചു  മാറാരോഗികൾ ആകുന്നവരുടെ എണ്ണം ക്രമാതീതാമയി പെരുകുകയും ഈവ്യവസായം തഴച്ചു വളരുകയും ചെയ്യും. ഈ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുന്ന നയമാണ് നമ്മുടെ നാട്ടിലെ ആരോഗ്യവകുപ്പും സ്വീകരിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ഡോക്ടർമാർക്ക് കൃത്യമായി കമ്മീഷൻ കൊടുത്ത് മരുന്ന് എഴുതിക്കു ന്ന ചില കമ്പനികളും കുറെ മെഡിക്കൽ ഷോപ്പുകളും ഉണ്ട്. ഇത്മനസ്സിലാകണമെങ്കിൽ നിങ്ങള്ക്ക് കിട്ടുന്ന മരുന്ന് കുറിപ്പടി നോക്കിയാൽ മതി. കാക്ക കാഷ്ടിച്ചാൽ  അതിനെ ക്കാൾ ഭംഗിയുണ്ടാകും എന്നാണു മരുന്ന് കടയിൽജോലി ചെയ്യുന്നവർ ഇത് കാണുമ്പോൾ പറയുക. കാരണം തൊട്ടടുത്ത മരുന്ന് കടയിലെ വിതരണക്കാരന് മാത്രമേ ഇത് വായി ക്കാൻ കഴിയൂ. കുറച്ചു വരയുംകുറിയും മാത്രം. ഈ കുറിപ്പട മറ്റെവിടെയെങ്കിലും പോയാൽ  ഡോക്ടറുടെ കമ്മീഷൻ കുറയും. അത് പാടില്ലല്ലോ. ഇതും ഒഴിവാക്കാനായി ഇപ്പോൾ ചിലഡോക്ടർമാർ സ്വന്തമായി മരുന്നുകടയും നടത്തുന്നു എന്നത് മറ്റൊരു സത്യം.

ശാസ്ത്രം ഏറെ പുരോഗമിച്ചു.. മിക്കവാറും ഡോക്ടർമാർക്ക്  മരുന്ന് കമ്പനികൾ തന്നെ പാരി തോഷികമായി നല്കിയ കമ്പ്യൂട്ടറോ. ലാപ്ടോപ്പോസ്വന്തമായി ഉണ്ട്. ഇതുപയോഗിച്ച് രോഗിയുടെ വിവരങ്ങൾ സൂക്ഷിക്കുകയും മരു ന്ന് കുറിപ്പട പ്രിന്റ്‌ ചെയ്തു കൊടുക്കുകയും ചെയ്‌താൽ ( ചിലരൊക്കെഅത് തുടങ്ങിയിട്ടുമുണ്ട് ) അത് ഡോക്ടർക്കും രോഗിക്കും ഒരു പോലെ ഗുണ കരമാണ്.  ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ കിട്ടിയത് എന്ന് രോഗിക്ക്ഉറപ്പുവരു ത്താൻ ഇതിലൂടെ സാധിക്കും. ഇക്കാര്യത്തിൽ ശക്തമായ  നിയമം നടപ്പിലാക്കണം.

ഡോക്ടർക്കും മെഡിക്കൽ ഷൊപ്പിനും പാരിതോഷികവും കമ്മീഷനും നല്കി കേരളത്തിലെ ജനത്തെ മരുന്ന് തീറ്റിക്കുന്ന കമ്പനികളെ നിരോധിക്കാൻസർക്കാർ തയ്യാറാകണം. ഇവിടെ സംഭവിക്കുന്നത്‌ മരുന്നുകൾ വിൽപ്പനക്കാരായ മരുന്നുകടക്കാർക്കും ആസുപത്രി കൾക്കും വളരെ കുറഞ്ഞ വിലക്ക്കി ട്ടുന്നു. അവർ അത് അതിൽ രേഖപ്പെടുത്തിയ വിലക്ക് വിറ്റ് അമിത ലാഭം നേടുന്നു. ചുരുക്കം ചിലർ 40 ശതമാനം വരെ കിഴിവ് എന്ന് പറഞ്ഞു കൊടുകുന്നത് ഇത്തരം  മരുന്നുകൾ മാത്രം. അപ്പോഴും 200 മുതൽ 300 വരെ ശതമാനം ലാഭം അവരുടെ പോക്കറ്റിൽ തന്നെ.

ഇവിടെ ആവശ്യം ജെനെറിക് മരുന്നുകളുടെ വില്പനവില പരമാവധികുറയ്ക്കുക എന്നതാണ്. അപ്പോൾ മാത്രമേ അത്കൊണ്ട് ജനത്തിന് ഗുണംകിട്ടുകയുള്ളൂ. അതുപോലെ ഡോക്ടറുടെ കുറിപ്പടയില്ലാതെ മരുന്ന് വിൽക്കുന്ന പ്രവണത പൂർണ്ണമായും അവസാനിപ്പിക്കണം. എല്ലാത്തിലും ഉപരിയായി, മരുന്നുകൾ കൈകാര്യംചെയ്യുന്നത് യോഗ്യതയുള്ള ഫാർമ സിസ്റ്റുകൾ മാത്രമാണ്എന്ന് ഉറപ്പു വരുത്തണം. അല്ലാതെ ഈ ഗുണ നിലവാരം കുറഞ്ഞ മരുന്നുവിപണനം കേരളത്തിൽ ഇല്ലാതാകില്ല. അമിതലാഭം കിട്ടുന്ന ജെനെറിക് മരുന്നു കൾ വിറ്റ് മരുന്ന് കച്ചവടം കൊഴുപ്പിക്കുന്ന വ്യാപാരികളും സ്വന്തം സ്ഥാപനത്തിൽ സർ ക്കാർ നിയമംഅനുസരിച്ച് യോഗ്യതയുള്ള ഫാർമസിസ്റ്റിനെ നിയമിക്കാനും മാന്യമായ വേതനവും മറ്റു ആനുകൂല്യങ്ങൾ നല്കാനും തയ്യാറാകുന്നില്ല എന്നതും ഇവിടുത്തെ അധികാരി കളുടെ കഴിവില്ലായ്മ കൊണ്ടുമാത്രമാണ്.

ഇത് അവസാനിപ്പുക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ ഫാർമസി പ്രാക്ടീ സ്‌ രെഗുലഷൻസ് 2015 കേരളത്തിൽ അത് വിഭാവനം ചെയ്യുന്നരീതിയിൽ പൂർണ്ണമായി നടപ്പിലാക്കണം. അതുപോലെ പുതുതായി തുടങ്ങാൻ പോകുന്ന  ജൻഔഷധി  മരുന്ന് വില്പന ശാലാകൾ യോഗ്യതയുള്ള ഫാർമസ്സിടുകൾക്ക് മാത്രം  അനുവദിക്കാൻ  നടപടിയുണ്ടാ കണം. ഇതിനാവശ്യമായ  നടപടികൾ സ്വീകരിക്കണമെന്ന്  കേരള ഫാർമസിസ്റ്റ്സ് ഒർഗനിസെഷൻ   സംസ്ഥാന കമ്മിറ്റി പൊതുയോഗം ആവശ്യപ്പെട്ടു… മുഹമ്മദ്‌ ജുനൈസ് .. (പ്രസിഡണ്ട്‌). വെങ്കിടേഷ് രാജഗോപാൽ  ( വൈസ് പ്രസിഡണ്ട്‌ ) പ്രേംജി. എം .പി. വയനാട്  ( സെക്രട്ടറി ) അതിദി വിശ്വനാഥ് ( ജോയിന്റ് സെക്രട്ടറി ) ഷംനാദ് മൊയ്ദി ( ഗജാന്ജി) എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു