പാകിസ്താനില്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി പ്രത്യേക വിവാഹം നിയമമില്ല; ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെ

single-img
30 January 2016

marriageഇസ്ലാമാബാദ്: പാകിസ്താനില്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി പ്രത്യേക വിവാഹം നിയമമില്ലെന്ന് റിപ്പോര്‍ട്ട്.  നിയമത്തിന്റെ അഭാവം രാജ്യത്തെ ഹിന്ദുക്കളെ പ്രത്യേകിച്ച് ഹിന്ദു സ്ത്രീകളെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും പാകിസ്താനിലെ  പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികകാര്യങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ ഹിന്ദു സ്ത്രീകള്‍ അവരുടെ വിവാഹബന്ധം തെളിയിക്കാന്‍ നിരവധി കടമ്പകളാണ് കടക്കേണ്ടി വരുന്നത്.

ഹിന്ദു വിധവകള്‍ക്കും അര്‍ഹിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്താനില്‍ ജീവിക്കുന്ന ന്യൂനപക്ഷത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ എപ്പോഴും വാദിക്കാറുണ്ടെങ്കിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സുപ്രീംകോടതിയുടെ അനുശാസനമുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതില്‍ നിയമപാലകര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും പത്രം പറയുന്നു.