ഐസിസ് ബന്ധം; മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി

single-img
30 January 2016

AP_isis_kab_150211_1_12x5_1600ന്യൂഡല്‍ഹി:  ഐസിസ് ബന്ധത്തെ തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി.  ഷെയ്ക്ക് അസാര്‍ അല്‍ ഇസ്ലാം അബ്ദദുള്‍ സത്താര്‍, മൊഹമ്മദ് ഫര്‍ഹാന്‍ റഫീഖ് ഷെയ്ക്ക്, അദ്‌നാന്‍ ഹുസൈന്‍ എന്നിവരേയാണ് വ്യാഴാഴ്ച നാടുകടത്തിയത്. ഇന്ത്യയിലെത്തിയ ഇവരെ  എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുന്നതിനായി ഇവര്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഐസിസിന്റെ അബുദാബി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇന്ത്യക്കാരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായും ഭീകരാക്രമണം ലക്ഷ്യമിട്ട് പരീശീലനം നല്‍കിയതും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.