സൗദി പള്ളിയില്‍ ചാവേര്‍ ആക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു

single-img
30 January 2016

saudi-attackറിയാദ്:സൗദി അറേബ്യയിലെ  പള്ളിയിലുണ്ടായ  ചാവേര്‍  ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന്  350 കിലോമീറ്റര്‍  അകലെ  അല്‍ഹസ്സ നഗരത്തിലെ   ഇമാം  റിളാ  മസ്ജിദില്‍  വെള്ളിയാഴ്ച ജുമുഅ  നിസ്‌കാരവേളയിലാണ് സ്‌ഫോടനം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

ഒരു  ഭീകരന്‍  നിസ്‌കാര വേളയില്‍ ഉള്ളില്‍ കയറുകയും കൈവശം കരുതിയിരുന്ന റിവോള്‍വര്‍  കൊണ്ട്   നാലുപാടും  വെടിയുതിര്‍ത്തതായും   അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.  ഇയാളെ ആളുകള്‍  ചേര്‍ന്ന് പിടികൂടി.

അതേസമയം പള്ളിയുടെ കവാടത്തില്‍ വെച്ച് മറ്റൊരു ഭീകരാന്‍ ചാവേര്‍ ആയി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം  നടന്നത് ഷിയാ വിഭാഗക്കാരുടെ ഭൂരിപക്ഷ പ്രദേശത്തല്ല എന്നതാണ് സൗദിയില്‍  മുമ്പുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിന്ന് ഇപ്പോഴത്തെ സംഭവത്തെ വ്യത്യസ്തമാക്കുന്നത്.