സോളാര്‍ കേസ്; സി.ബി.ഐക്കു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും ഒ.രാജഗോപാല്‍

single-img
30 January 2016

rajaന്യൂഡല്‍ഹി: സോളാര്‍ അഴിമതി അന്വേഷണം സി.ബി.ഐക്കു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും ഒ.രാജഗോപാല്‍. സോളാര്‍ കേരളം കണ്ട വലിയ അഴിമതിയാണ്. ഇതിന്റെ നായകന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. മാനവും മര്യാദയും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണം. സോളാര്‍, ലാവലിന്‍ കേസുകളുടെ കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ധാരണയിലെത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്.

അതിനാല്‍ സോളാര്‍ കേസിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന ഏജന്‍സികള്‍ക്കു പകരം സി.ബി.ഐക്കു വിടണം രാജഗോപാല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഡല്‍ഹിയില്‍ നടന്നെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം ഡല്‍ഹി പോലീസും അന്വേഷിക്കണം.

ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ നയതന്ത്രജ്ഞനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ ടി.പി. ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ.യുടെ നടപടി കാട്ടാളത്തമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.