ഉമ്മന്‍ചാണ്ടിക്കെതിരെ ഐ.എന്‍.ടി.യു.സി. അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ രംഗത്ത്.

single-img
29 January 2016

r.chandrasekaranതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഐ.എന്‍.ടി.യു.സി. അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്. സോളാര്‍ വിവാദത്തില്‍ അകപ്പെട്ട മുഖ്യമന്ത്രിക്ക് നേരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണു ചന്ദ്രശേഖരന്‍ പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിച്ചത്.

കരുണാകരനെ പിന്നിൽ നിന്ന് കുത്തി അധികാരത്തിൽ നിന്ന് പുറത്താക്കിയവർക്ക് കാലം തിരിച്ചടി നൽകിയെന്ന് ഐ എൻ ടി യു സി അധ്യക്ഷൻ പറഞ്ഞു.ഉമ്മൻ ചാണ്ടി തുടരണോ എന്ന് പാർട്ടി തീരുമാനിക്കും എന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു.