മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ ആരോപണങ്ങളുമായി സരിത;ചാണ്ടി ഉമ്മനെ ചേർത്ത് കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്ന് സരിത

single-img
29 January 2016

sarithaമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ ആരോപണങ്ങളുമായി സരിത എസ്. നായർ. സോളർ കമ്പനി രൂപീകരിക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നതായും മകൻ ചാണ്ടി ഉമ്മനെ ചേർത്ത് കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി തന്നോട് പറഞ്ഞെതും സരിത മൊഴി നൽകി.

ക്ളിഫ് ഹൗസിൽ വച്ചും ചാണ്ടി ഉമ്മനുമായി സംസാരിച്ചിട്ടുണ്ടെന്നും സരിത കമ്മിഷനിൽ മൊഴി നൽകി. സോളർ കേസിൽ പ്രതിയായ ഒരു സ്ത്രീയുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്നും സരിത ആരോപിച്ചു. ഇവർ ഒന്നിച്ച് ദുബായിൽ പോയിട്ടുണ്ടെന്നും ഇതിന്റെ ചിത്രങ്ങൾ തിരുവഞ്ചൂരിന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞു.

അമേരിക്കൻ കമ്പനിയുമായി ധാരണയാവാൻ ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നതായും സോളർ പാനലുകൾ ഇവരിൽ നിന്ന് ഇറക്കുമതി ചെയ്യണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞെന്നും സരിത മൊഴി നൽകി