കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

single-img
29 January 2016

downloadപ്രതിഷേധപ്രകടനവും ആഹ്ലാദപ്രകടനവും നടക്കുന്നതിനിടെ കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. രാവിലെ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കമ്മീഷണർ ഓഫീസ് മാർച്ച്. സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതിനായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.ഇരുവിഭാഗവും മാവൂർ റോഡ് ജംഗ്ഷനിൽ മുഖാമുഖം എത്തുകയായിരുന്നു. ഇതിന് പിന്നാലെ ഉന്തും തള്ളുമുണ്ടായി. ഡി.സി.സി പ്രസിഡൻറ് കെ.സി അബു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു.