തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കുന്നു

single-img
29 January 2016

court

സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തൃശൂര്‍ ഹൈക്കോടതി ജഡ്ജി എസ്.എസ്.വാസന്‍ സ്വയം വിരമിക്കുവാന്‍ തീരുമാനിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടനും എതിരായ വിജിലന്‍സ് കോടതിയുടെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി മരവിപ്പിച്ചതിനു പിന്നാലെയാണ് വിജിലന്‍സ് ജഡ്ജിന്റെ തീരുമാനം. സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഇടപെടല്‍ യാന്ത്രികമായിട്ടാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതി പൊലീസിന് കൈമാറിയതു വിജിലന്‍സ് കോടതി കോടതി പോസ്റ്റ് ഓഫിസിനെപ്പോലെ പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി

മജിസ്‌ട്രേറ്റിന്റെ ഭരണപരമായ വീഴ്ചയില്‍ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി. ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നിര്‍ദേശങ്ങള്‍ വിജിലന്‍സ് കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയിലെ ആവശ്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.