അണ്ണാ ഡിഎംകെ പാര്‍ട്ടിയില്‍ ആെക നടക്കുന്നത് ജയലളിതയുടെ ഫോട്ടോ കയ്യില്‍ കൊണ്ടു നടക്കുക മാത്രമാണെന്ന് പാര്‍ട്ടി എം.എല്‍.എ

single-img
29 January 2016

mla-759

ജയലളിതയുടെ ഫോട്ടോ കൈയില്‍ കൊണ്ടുനടക്കുകയെന്ന പരിപാടി മാത്രമാണ് അണ്ണാ ഡിഎംകെയില്‍ ആകെ നടക്കുന്നതെന്ന് പാറട്ടി പുറത്താക്കിയ നേതാവ് കറുപ്പയ്യ. പാര്‍ട്ടിയുടെ എം.എല്‍.എ കൂടിയായിരുന്ന കറുപ്പയ്യ കഴിഞ്ഞ ദിവസം എം.എല്‍.എസ്ഥാനവും രാജിവെച്ചു. സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള പ്രസംഗമാണ് കറുപ്പയ്യയെ പുറത്താക്കുന്നതിലെത്തിച്ചത്.

വാട്ടര്‍ അതോറിറ്റിയുടെ ഒരു കണക്ഷന്‍ കിട്ടണമെങ്കില്‍പോലും രാഷ്ട്രീയക്കാര്‍ക്കു കൈക്കൂലി കൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു പറയുന്ന അവസ്ഥയാണിപ്പോഴെന്ന് ചോ എസ്.രാമസ്വാമിയുടെ തുഗ്ലക് മാസികയുടെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെ സര്‍ക്കാരിനെ വിമര്‍ശിച്ച് കറുപ്പയ്യ ആദ്യം സംസാരിച്ചത്. താഴേത്തലത്തില്‍ തുടങ്ങി മന്ത്രിതലത്തില്‍ വരെ ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, റഷ്യന്‍ എംബസ്സിയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ കമ്യൂണിസത്തെ പ്രകീര്‍ത്തിച്ച് കറുപ്പയ്യ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്നാണ് പാര്‍ട്ടി നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്ന പേരില്‍ കറുപ്പയ്യയെ പുറത്താക്കുന്നതായി ജയലളിത പ്രഖ്യാപിച്ചത്. ഇതിനിടയില്‍ സര്‍ക്കാരിനെതിരെ നീങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥനായ യു.സഗായത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

ഇതേത്തുടര്‍ന്നു വീണ്ടും പാര്‍ട്ടിക്കും ജയലളിതയ്ക്കുമെതിരെയും കറുപ്പയ്യ വിമര്‍ശനമുന്നയിച്ചു. അമ്മയുടെ ചിത്രം പോക്കറ്റില്‍ സൂക്ഷിക്കുകയും അമ്മയെ പ്രശംസിച്ചു പെരുമാറുകയുമാണ് എഐഡിഎംകെയില്‍ നടക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമെന്ന് കറുപ്പയ്യ തുറന്നടിച്ചു.