സരിത എസ്. നായര്‍ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ഉടന്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്നതല്ല രാഷ്ട്രീയം

single-img
29 January 2016

Siddique_25472

സരിത എസ്. നായര്‍ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ഉടന്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്നതല്ല രാഷ്ട്രീയമെന്ന് നടന്‍ സിദ്ദീഖ്. ഇത്തരത്തിലുള്ള അപക്വമായ നിലപാടല്ല രാഷ്ട്രീയത്തിനു വേണ്ടത്. ഒരിക്കലും രാഷ്ട്രീയം തന്റെ മേഖലയല്ലെന്നു സിദ്ദീഖ് പറഞ്ഞു.

എല്ലാ കാര്യങ്ങളെയും പക്വതയോടെ കാണാന്‍ രാഷ്ട്രീയക്കാര്‍ക്കു സാധിക്കണം. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അതു നമ്മുടെ മേഖലയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാര്‍ക്കും സമ്മതനായതിനാലാണു താന്‍ സിനിമയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താരങ്ങള്‍ക്കു സുഖകരമായ താമസവും ഭക്ഷണവുമെല്ലാം ലഭിക്കുമെങ്കിലും സിനിമാ അഭിനയം ഒട്ടും സുഖകരമായ ഏര്‍പ്പാടല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റത്തെ ആയാസവും ടെന്‍ഷനുമുള്ള ജോലിയാണതെന്നും അഭിനയം സുഖകരമാണെന്നു പുറത്തുള്ളവര്‍ക്കു തോന്നിയാല്‍ തെറ്റിയെന്നും അദ്ദേഹം സൂചിപ്പിച്ചു.