27 റൺസ് ജയം; ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ട്വന്റി- 20 പരമ്പര

single-img
29 January 2016

cric2_2715915gആസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പര ഇന്ത്യക്ക്.ആദ്യ മത്സരത്തില്‍ 37 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 27 റണ്‍സിനാണ് ജയം കണ്ടത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യക്കിപ്പോള്‍ 2-0ന്റെ ലീഡായി.ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിഷയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 3ന് 184 റണ്‍സ്. ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157. അർധസെഞ്ച്വറി നേടിയ ഓപണർ രോഹിത് ശർമയുടെയും വിരാട് കോഹ് ലിയുടെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.ഇന്ത്യക്കായി ജസ്പ്രീത് ഭുംറ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. രവിചന്ദ്രന്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, യുവരാജ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.കോലിയാണ് മാന്‍ ഓഫ് ദ മാച്ച്.