മന്ത്രിസഭ തുലാസിലാടുന്ന വേളയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം

single-img
29 January 2016

Thulabharam

കത്തിപ്പടരുന്ന സോളാര്‍ വിവാദത്തിന്റെ ചൂടില്‍ മന്ത്രിസഭ തുലാസിലാടുന്ന വേളയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കായംകുളം പുല്ലുകുളങ്ങര ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ പഞ്ചസാരകൊണ്ടാണ് തുലാഭാരം നടത്തിയത്. ക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായ ഇന്നലെ ക്ഷേത്രഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ അയ്യപ്പന്‍ എന്നയാളുടെ നേര്‍ച്ചയായാണ് തുലാഭാരം.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തുലാഭാരം നടത്തിയത്. തുലാഭാരത്തിനായി 100 കിലോ പഞ്ചസാര ഉപയോഗിച്ചു. തുലാഭാരം നടത്തുന്നത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയശേഷമാണ് ചടങ്ങ് നടന്നത്.