നുണ പറഞ്ഞാല്‍ മതിയെങ്കില്‍ 14 മണിക്കൂര്‍ ഞാനും നുണ പറയാമെന്ന് സരിത എസ്. നായര്‍

single-img
29 January 2016

saritha

നുണ പറഞ്ഞാല്‍ മതിയെങ്കില്‍ താനും 14 മണിക്കൂര്‍ കമ്മീഷനില്‍ നുണ പറയാമെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് സരിത എസ്. നായര്‍. അനെര്‍ട്ടില്‍ നിന്നുളള 35 ലക്ഷത്തിന്റെ കുടിശിക കിട്ടുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നും തനിക്ക് മേല്‍ പലഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നും സരിത സോളാര്‍ കമ്മീഷനുമുന്നില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ മൂന്നുതവണ മാത്രമെ തന്നെ കണ്ടിട്ടുളളുവെന്നത് കള്ളമാണെന്നും സരിത സോളാര്‍ കമ്മീഷനെ അറിയിച്ചു. തനിക്കെതിരായി ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും സരിത മൊഴി നല്‍കുന്നതിനിടയില്‍ പറഞ്ഞു. കരഞ്ഞുകൊണ്ടാണ് സരിത കമ്മീഷനോട് സംസാരിച്ചത്.