അടുത്ത ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി

single-img
29 January 2016

245780237-KM-Mani_6

സംസ്ഥാനത്ത് സോളാര്‍ വിഷയം പുകയുമ്പോള്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാകുന്നു. പുതിയ സംഭവങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലീം ലീഗ് പരസ്യ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും കേരളമകാണ്‍ഗ്രസിന്റെ നിലപാടാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ദിവസം ചര്‍ച്ച നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കി.

രാഷ്ട്രീയ കാര്യങ്ങളല്ല ചര്‍ച്ച ചെയ്യുകയെന്ന് മാണി പറഞ്ഞിട്ടുണ്ടെങ്കിലും ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം അതുതന്നെയാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ബിജെപിയുമായി സഹകരിക്കുന്നതിനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ കേരള കോണ്‍ഗ്രസില്‍ സജീവമായിരുന്നു. കോഴക്കേസില്‍പ്പെട്ട് കെ.എം. മാണി രാജിവെച്ചു പുറത്തുപോയതിന് പിന്നാലെ അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മുരളീധരന്‍ മാണിയുമായി ചര്‍ച്ചനടത്തുമെന്ന് മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

കെ എം മാണിയെ തന്നെയോ അല്ലെങ്കില്‍ ജോസ് കെ മാണിയെയോ കേന്ദ്രമന്ത്രിയാക്കിയുള്ള സഹകരണത്തിനാണ് ബിജെപി ശ്രമം നടത്തിയിരുന്നത്. ഈ നീക്കങ്ങള്‍ കൂടുതല്‍ സജീവമാകുന്നതായാണ് അമിത് ഷായെ കാണുന്നുണ്ടെന്ന് മാണിയുടെ തന്നെ പ്രഖ്യാപനം. കോണ്‍ഗ്രസിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം പ്രയോഗിക്കാന്‍ ഈ നീക്കത്തിലൂടെ മാണിക്ക് സാധിക്കുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.