മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്

single-img
28 January 2016

Chandy's car_EPS

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധിയോടെ തിരുവനന്തപുരത്തും മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയും മന്ത്രി ആര്യാടനും പങ്കെടുക്കുന്ന മലപ്പുറത്തെ പൊതു പരിപാടിയിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ചീമുട്ടയും, കല്ലേറുമുണ്ടായി. തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും, യുവമോര്‍ച്ചക്കാരും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.