ഒമാനിൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിച്ചു

single-img
28 January 2016

accident-logo3ഒമാനിലെ നിസ്വയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിച്ചു. നിസ്‌വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ  കണ്ണൂര്‍  ഇരിട്ടി സ്വദേശി  മുഹമ്മദ് ഷമ്മാസ് , കോട്ടയം സ്വദേശി റൂയ എന്നിവരാണ് മരിച്ച മരിച്ച മലയാളി കുട്ടികള്‍. സ്വദേശികളായ രണ്ട് ബസ്സ് ജീവനക്കാരാണ് മരിച്ച മറ്റുള്ളവര്‍.സ്കൂളില്‍ നിന്ന് ബഹ്ലയിലേക്ക് വിനോദയാത്ര പോയ ബസുകളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ കൊണ്ടുപോയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടം. മൂന്ന് വിദ്യാര്‍ഥികള്‍ നിസ്വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.