മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഉടന്‍ രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍

single-img
28 January 2016

download (1)തൃശൂര്‍ വിജിലന്‍സ് കോടതി കേസ് എടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും ഉടന്‍ രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കെ.എം. മാണിക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവച്ചത്. കെ. ബാബുവും രാജിക്കത്ത് നല്‍കിയതും ഇതേ സാഹചര്യത്തിലാണ്. സംസ്ഥാന മുഖ്യമന്ത്രി ഒരു ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരായി വിചാരണ ചെയ്യപ്പെട്ടു എന്നത് തികച്ചും അസാധാരണമായ സംഭവമാണ്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അധികാരസ്ഥാനത്ത് തുടരുന്നത് കേരളത്തിന്റെ മഹത്തായ രാഷ്ട്രീയ സംസ്‌കാരത്തെ ഇല്ലാതാക്കുന്നതിന് സമാനമാണ്.