കോവൂര്‍ കുഞ്ഞുമോന് പിറകേ രണ്ട് എം.എല്‍.എമാര്‍കൂടി രാജിക്കൊരുങ്ങി നില്‍ക്കുകയാണെന്ന് പി.സി. ജോര്‍ജ്

single-img
28 January 2016

PC-George1_14_0

കോവൂര്‍ കുഞ്ഞിമോന്റെ രാജി സ്വാഗതം ചെയ്യുന്നു.രണ്ടു എംഎല്‍എമാര്‍ കൂടീ രാജിക്ക് ഒരുങ്ങി നില്‍ക്കുകയാണെന്ന് പി.സി. ജോര്‍ജ്. ആത്മാഭിമാനം ഉളളവര്‍ക്ക് അല്‍പ്പംസമയം പോലും ഇനി യുഡിഎഫില്‍ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജി വെക്കേണ്ടി വരുമെന്നും കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതുകൊണ്ട് കാര്യമില്ലെന്നും പി.സി.ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.