മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷനേതാവ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി

single-img
28 January 2016

18tvcgn03_VS_Re_19_1242346fമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. നിയമസഭയില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തി മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയത്.  2013 ജൂണ്‍ 17-ന് മാത്യു ടി തോമസ് എംഎല്‍എ ഉന്നയിച്ച അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതെന്നും വി എസ് ആരോപിച്ചു .