തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് വി.എം സുധീരന്‍

single-img
28 January 2016

sudheeran-650_050414104731തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മന്ത്രി കെ ബാബു രാജിവച്ചതില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. അവരുടെ ആരോപണങ്ങള്‍ ഇന്നുതന്നെ കോടതിക്ക് മുന്നിലെത്തി. നടപടിക്രമങ്ങളിലേക്ക് പോകാതെ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുന്നത് സ്വീകാര്യമല്ല-അദ്ദേഹം പറഞ്ഞു.