മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജി വെക്കേണ്ടി വരുമെന്ന് പി.സി ജോര്‍ജ്

single-img
28 January 2016

pc-george-media.jpg.image.576.432മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജി വെക്കേണ്ടി വരുമെന്ന് പി.സി.ജോര്‍ജ്. കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതുകൊണ്ട് കാര്യമില്ലെന്ന്‍ ജോര്‍ജ്  വ്യക്തമാക്കി. കോവൂര്‍ കുഞ്ഞിമോന്റെ രാജി സ്വാഗതം ചെയ്യുന്നു.രണ്ടു എംഎല്‍എമാര്‍ കൂടി രാജിക്ക് ഒരുങ്ങി നില്‍ക്കുകയാണ്. ആത്മാഭിമാനം ഉളളവര്‍ക്ക് അല്‍പ്പംസമയം പോലും ഇനി യുഡിഎഫില്‍ തുടരാനാകില്ലെന്ന്‍ പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.