ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനം വര്‍ധിപ്പിച്ചേക്കും

single-img
28 January 2016

crude-oil-barrelsമുംബൈ: ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനം വര്‍ധിപ്പിച്ചേക്കും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 12 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയതോടെയാണ് ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ നിലവിലുള്ള 2.5 ശതമാനത്തില്‍നിന്ന് 7.5 ശതമാനമാകും ഇറക്കുമതി ചുങ്കം. പെട്രോളിയം അനുബന്ധ ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകും. 18,000 കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഫിബ്രവരി 29ന് അവതരിപ്പിക്കുന്ന 2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും.