സ്വയരക്ഷയ്ക്കായി ദളിതര്‍ക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതി നല്‍ക്കണമെന്ന് രാംദാസ് അത്താവലെ

single-img
28 January 2016

Ramdas-Athawaleമുംബൈ: സ്വയരക്ഷയ്ക്കായി ദളിതര്‍ക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതി നല്‍ക്കണമെന്ന് രാജ്യസഭാ എംപി രാംദാസ് അത്താവലെ. രാജ്യത്ത് ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ്  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പാര്‍ട്ടി നേതാവുമായ അത്താവലെയുടെ അഭിപ്രായപ്രകടനം.

ബി.ജെ.പിയുമായുള്ള ആര്‍.പി.ഐ യുടെ സഖ്യം രാഷ്ട്രീയപരമാണന്നും തങ്ങള്‍ക്കിടയില്‍ ആശയപരമായ യോജിപ്പില്ലെന്നും അത്താവലെ പ്രതികരിച്ചു. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെ നരേന്ദ്രമോദി പുറത്താക്കണമെന്നും അത്താവലെ പറഞ്ഞു.

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അത്താവലെ പറഞ്ഞു.