കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

single-img
28 January 2016

kovoor-kunjumonതിരുവനന്തപുരം: ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. ആര്‍എസ്പി യുഡിഎഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി കുഞ്ഞുമോന്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു.

കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എല്‍ഡിഎഫില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കുഞ്ഞുമോന്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.