എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി തന്റെ ഒരു മാസത്തെ ശമ്പളവും അലവന്‍സും വിഎസ് അച്യുതാനന്ദന്‍ നല്‍കി

single-img
28 January 2016

V-S-Achuthanandan_0തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി തന്റെ ഒരു മാസത്തെ ശമ്പളവും അലവന്‍സും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കി. ശമ്പളവും അലവന്‍സും അടക്കം അരലക്ഷത്തില്‍പ്പരം രൂപയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ സഹായ വാഗ്ദാനങ്ങളും ഉറപ്പും പാലിക്കാത്തതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തുകയാണ്. സമരക്കാരെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തിയാണ്  വിഎസ്  ധനസഹായം നല്‍കിയത്.