സരിതയെ ക്രോസ് വിസ്താരം നടത്തണമെന്ന മന്ത്രി ആര്യാടന്‍റെ ആവശ്യം സോളാര്‍ കമ്മീഷന്‍ നിരാകരിച്ചു

single-img
28 January 2016

Aryadanകൊച്ചി: സോളാര്‍ കേസില്‍ സരിതയെ ക്രോസ് വിസ്താരം നടത്തുവാന്‍ ആവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ കമ്മീഷനെ സമീപിച്ചെങ്കിലും കമ്മീഷന്‍ ആവശ്യം നിരാകരിച്ചു. അതേസമയം കമ്മീഷന്‍ മുന്‍പാകെ രണ്ടാംദിവസവും സരിത എസ് നായരുടെ വിസ്താരം തുടരുകയാണ്.

നേരത്തെ നോട്ടീസ് അയച്ചിട്ട് ആര്യാടന്‍ പ്രതികരിച്ചിരുന്നില്ലെന്നും, പിന്നെ ഇപ്പോള്‍ എന്തിന് പ്രതികരിച്ചതെന്നും കമ്മീഷന്‍ ആര്യാടന്റെ അഭിഭാഷകനോട് ചോദിച്ചു. സരിതയുടെ മൊഴിയെടുക്കല്‍ കഴിയും വരെ ആര്‍ക്കും ക്രോസ് വിസ്താരത്തിനുളള അനുമതി നല്‍കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സരിതയുടെ മൊഴിയെടുക്കല്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്നലെയാണ് ജുഡീഷ്യല്‍ കമ്മീഷനില്‍ സോളാര്‍ ഇടപാടിന് സഹായം ലഭിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയതായി സരിത എസ് നായരുടെ വെളിപ്പെടുത്തിയത്.