മുഖ്യമന്ത്രി പിതൃതുല്യന്‍ എന്നു പറഞ്ഞത് അന്നുണ്ടായ സിഡിവിവാദത്തിന്റെ പശ്ചാത്തലത്തിലാണെന്ന് സരിത എസ് നായര്‍

single-img
28 January 2016

saritha s nairകൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുന്‍പാകെ തെളിവുകള്‍ കൈമാറുമെന്ന് സരിത എസ് നായര്‍.  മുഖ്യമന്ത്രി പിതൃതുല്യന്‍ എന്നു പറഞ്ഞത് അന്നുണ്ടായ വിവാദത്തിന്റെ മാത്രം പശ്ചാത്തലത്തിലാണ്. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച മുഖ്യമന്ത്രിയുമായുളള സിഡികള്‍ കൈവശം ഉണ്ടെന്നു പറഞ്ഞപ്പോളാണ് അദ്ദേഹം തനിക്ക് പിതൃതുല്യനാണെന്ന പരാമര്‍ശം നടത്തിയത്. അതിനെ ആ വിവാദവുമായി മാത്രം കൂട്ടിച്ചേര്‍ത്ത് കണ്ടാല്‍ മതിയെന്നും സരിത വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ മുതല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണങ്ങള്‍ നല്‍കിയപ്പോള്‍ രണ്ടാഴ്ച മുന്‍പ് തന്നെ പിതൃതുല്യന്‍ എന്നു വിശേഷിപ്പിച്ചവരാണ് അവരെന്ന് എടുത്തുപറഞ്ഞിരുന്നു.