ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും പറയാൻ ഇനിയുമേറെയുണ്ടെന്നും സരിത;സിപിഎം പണം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നത്

single-img
28 January 2016

sarithaകൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പില്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നതായി സരിത എസ് നായര്‍. തനിക്ക് പിന്നില്‍ മദ്യലോബിയാണെന്ന ആക്ഷേപം സരിത തള്ളിക്കളഞ്ഞു. സിപിഎം പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നതാണ്. വ്യക്തിപരമല്ലാത്ത കാര്യങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം കമ്മീഷന് മുന്‍പില്‍ വെളിപ്പെടുത്തും.

സോളാര്‍ കമ്മീഷനില്‍ മൊഴി കൊടുത്ത ശേഷം നൂറിലേറെ പേരാണ് തന്നെ വിളിച്ചത്. പറയാന്‍ കണക്കുകള്‍ ഇനിയുമേറെ ബാക്കിയാണെന്നും, താന്‍ നല്‍കിയ ചെക്ക് മടങ്ങിയതിന്റെ കാരണം ബിജു രാധാകൃഷ്ണും മുഖ്യമന്ത്രിയും വിശദീകരിക്കണമെന്നും സരിത പറഞ്ഞു.

പണം കിട്ടിയാല്‍ ഇപ്പോഴുള്ള നിലപാടില്‍ നിന്ന് പിറകോട്ട് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വിശക്കുമ്പോള്‍ ആണ് ഭക്ഷണം തരേണ്ടതെന്നും വിശപ്പ് മാറിയ ശേഷം സദ്യ വിളമ്പിയിട്ട് കാര്യമില്ലെന്നും സരിത പറഞ്ഞു.