ഭുവന്വേശറിലെ ഹോട്ടലില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദേശപൗരന്‍മാര്‍ പിടിയില്‍

single-img
28 January 2016

car-terrorഭുവന്വേശറിലെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദേശപൗരന്‍മാരുടെ സംഘത്തെ  വിശാഖപട്ടണത്ത് നിന്ന് പോലീസ് അറസറ്റ് ചെയ്തു. സംഘത്തില്‍ രണ്ട്  വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേരുണ്ടെന്ന്‍ പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ഇറാന്‍ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇറാഖി പൗരന്‍ എന്ന് പരിചയപ്പെടുത്തിയാണ് സംഘത്തിലൊരാള്‍ ഇന്നലെ മുറി തേടി ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയത്. സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും, വിശദവിവരങ്ങള്‍ അറിയാനിരിക്കുന്നതെയുള്ളൂവെന്നും ഒഡീഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഐ.ജി  പറഞ്ഞു.

ഭുവന്വേശ്വറിലെ ആര്യമഹല്‍ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി ഡല്‍ഹി രജിസ്‌ട്രേഷന്‍ കാറില്‍ മുറി തേടിയെത്തിയ സഘം, ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് സ്ഥലം വിട്ടതാണ് സംഭവങ്ങളുടെ തുടക്കം.  ഇവരുടെ വണ്ടി നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

ഇതോടെ ഇവര്‍ തീവ്രവാദികളാണ് എന്ന നിഗമനം ശക്തമായി. ടൊയോട്ട കൊറോള കാറിലെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാപക തിരച്ചിലാണ് സംഘത്തിനായി നടത്തിയത്. ഒടുവില്‍ ഇന്നലെ രാത്രി വിശാഖപട്ടണത്ത് വച്ച് ഇവര്‍ ആന്ഡ്രാപോലീസിന്റെ പിടിയിലാവുകയായിരുന്നു.