കേരളത്തിന്റെ സ്‌നേഹാദരങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ

single-img
27 January 2016

Kozhikode: Braizilian Football legend Ronaldinho being welcomed by his suppoters upon arrival at Kozhikode international airport on Sunday. PTI Photo (PTI1_24_2016_000337B)

കേരളത്തിന്റെ സ്‌നേഹാദരങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള സന്ദര്‍ശനവേളയില്‍ എടുത്ത രണ്ട് വിഡിയോകളാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാഗ്ജീ രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനായി താന്‍ കടന്നുപോകുന്ന വഴിയോരങ്ങളില്‍ തിങ്ങിക്കൂടി ആളുകള്‍ ആര്‍ത്തുവിളിക്കുന്ന വിഡിയോ പകര്‍ത്തിയാണ് അദ്ദേഹം പേജില്‍ ഷെയര്‍ ചെയ്തത്. ഉദ്ഘാടനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ജനുവരി 24ന് നെടുമ്പാശേരിയിലെത്തയശേഷം പ്രത്യേകവിമാനത്തില്‍ കരിപ്പൂരിലെത്തിയ റൊണാള്‍ഡീന്യോയേ വരവേല്‍ക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഇതുവരെ കാണാത്തത്ര വലിയ ജനക്കൂട്ടമാണ് എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ ബുദ്ധിമുട്ടി. കെഡിഎഫ്എയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഫുട്‌ബോള്‍ ഇതിഹാസത്തിനായി ഒരുക്കിയിരുന്നത്. കരിപ്പൂരില്‍നിന്ന്, താമസമൊരുക്കിയിരുന്ന കടവ് റിസോര്‍ട്ടിലേക്ക് അഞ്ഞൂറോളം ഇരുചക്രവാഹനങ്ങളില്‍ അനുഗമിച്ചാണ് ആരാധകര്‍ സ്വീകരണം നല്‍കിയത്.