വിരാട്‌കോഹ്ലിയോടുള്ള ആരാധന മൂത്ത് വീട്ടില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ പാക് ആരാധകന്‍ അറസ്റ്റില്‍

single-img
27 January 2016

Kohliലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട്‌കോഹ്ലിയോടുള്ള ആരാധന മൂത്ത് വീട്ടില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ പാക് യുവാവ് അറസ്റ്റില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറ ജില്ലയില്‍ നിന്നുള്ള ഉമര്‍ ദ്രാസിനെയാണ് അറസ്റ്റ് ചെയ്തത്.

പതാക ഉയര്‍ത്തിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഉമറിനെ അറസ്റ്റു ചെയ്തു.  ക്രമസമാധാനം മുന്‍നിറുത്തി ഉമറിനെ അറസ്റ്റു  ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍  അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഉമറിനെ റിമാന്‍ഡ് ചെയ്തു.

അതേസമയം, താന്‍ വിരാട് കോഹ്ലിയുടെ കടുത്ത ആരാധകനാണെന്ന് ഉമര്‍ പ്രതികരിച്ചു. താന്‍ ഇന്ത്യന്‍ ടീമിനെ പിന്തുണക്കുന്നത് തന്നെ കോഹ്ലി ഉള്ളതുകൊണ്ടാണ്. വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതും കോഹ്ലിയോടുള്ള ഇഷ്ടം കൊണ്ടുതന്നെ. താന്‍ ചെയ്തത് തെറ്റാണെന്ന് അറിയില്ലെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചുപോയ തെറ്റ് പൊറുക്കണമെന്നും ഉമര്‍ പറഞ്ഞു.