എസ്‌.എന്‍.ഡി.പിയുടെ വസ്‌തുവകകള്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ജപ്‌തി ചെയ്തേക്കും

single-img
27 January 2016

vellappally-fകൊല്ലം: എസ്‌.എന്‍.ഡി.പിയുടെ വസ്‌തുവകകള്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ജപ്‌തി ചെയ്തേക്കും. മാനദണ്ഡം ലംഘിച്ച്‌ വിതരണം ചെയ്‌ത മൈക്രോഫിനാന്‍സ്‌ തുക തിരിച്ചടയ്‌ക്കാത്ത സാഹചര്യത്തിലാണ്‌ നടപടി. ജപ്‌തി നടപടികള്‍ നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപേക്ഷ കോര്‍പ്പറേഷന്‍ തള്ളി.

2014 ജനുവരി 21നാണ്‌ എസ്‌.എന്‍.ഡി.പി യോഗത്തിന്‌ സംസ്‌ഥാന പിന്നോക്ക കോര്‍പറേഷന്‍ അഞ്ച്‌ കോടി രൂപ നല്‍കിയത്‌. മൂന്ന്‌ ശതമാനം പലിശയ്‌ക്ക് വിതരണം ചെയ്യാനാണ്‌ പിന്നോക്ക കോര്‍പറേഷന്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇത്‌ ലംഘിച്ച്‌ എട്ട്‌ മുതല്‍ 12 ശതമാനം പലിശയക്കാണ്‌ തുക വിതരണം ചെയ്‌തത്‌.

കൂടാതെ ഗുരുമന്ദിരം കെട്ടാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ തുക ഉപയോഗിക്കുകയും ചെയ്‌തു. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ തുക ചിലവഴിച്ചതോടെയാണ്‌ 12 ശതമാനം പലിശയടക്കം ഈ തുക തിരിച്ച്‌ പിടിക്കാന്‍ പിന്നോക്ക വികസന കോര്‍പറേഷന്‍ തീരുമാനിച്ചത്‌.

ആകെ ആറു കോടി എഴു ലക്ഷം രൂപം ഇത്തരത്തില്‍ തിരിച്ച്‌ അടയ്‌ക്കണമെന്ന്‌ കാണിച്ച്‌ രണ്ട്‌ തവണ നോട്ടീസയച്ചിരുന്നു. എന്നാല്‍ എസ്‌.എന്‍.ഡി.പിയുടെ ഭാഗത്ത്‌ നിന്നും ഇതിന്‌ മറുപടി ലഭിച്ചില്ല.