അന്യസംസ്‌ഥാന തൊഴിലാളിയെ കത്തിച്ച് കൊന്ന സംഭവം;സഹോദരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

single-img
27 January 2016

fire-01കോട്ടയം: വാടക വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതര സംസ്‌ഥാന തൊഴിലാളിയുടേതെന്ന്‌ തിരിച്ചറിഞ്ഞു. പാലാ രാമപുരത്ത്‌ അമനകരയില്‍ വാടക വീട്ടിലാണ്‌ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. തമിഴ്‌നാട്‌ സ്വദേശിയായ രാമറാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കമാണ്‌ കൊലപാതകത്തിന്‌ കാരണമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.  സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന സഹോദരന്‍ അടക്കം രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

തൊഴിലാളികളെ ജോലിക്ക്‌ കാണാതായതോടെ കരാറുകാരന്‍ അന്വേഷിച്ച്‌ വാടക വീട്ടില്‍ എത്തിയതോടെയാണ്‌ കൊലപാതക വിവരം പുറത്തറിയുന്നത്‌. വീടിന്‌ പുറത്ത്‌ ഒരു കോണില്‍ കത്തിക്കരിഞ്ഞ നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.  പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ ഒരാളാണ്‌ കൊല്ലപ്പെട്ടതെന്ന്‌ കണ്ടെത്തി. തുടര്‍ന്ന്‌ തൊഴിലാളികളുടെ നാട്ടില്‍ അന്വേഷണം നടത്തുകയായിരുന്നു. മധുര പൊത്തക്കുള സ്വദേശികളായ കാളി, ഐസകി എന്നിവരെയാണ്‌ സംഭവത്തില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌.