വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിപ്പ് കേസ്; റോബര്‍ട്ട്‌ വദ്രയ്‌ക്ക് രാജസ്‌ഥാന്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്‌

single-img
27 January 2016

robert-vadra1ബിക്കാനീര്‍: വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ റോബര്‍ട്ട്‌ വദ്രയ്‌ക്ക് രാജസ്‌ഥാന്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്‌. വദ്രയുടെ ഉടമസ്‌ഥതയിലുള്ള സ്‌കൈലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റിക്ക്‌ ഭൂമി അനുവദിച്ചത്‌ ചട്ടം മറികടന്നാണെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ഇടപാടി വദ്രയുടെ കമ്പനി ചതിക്കപ്പെടുകയായിരുന്നെന്നാണ്‌ പോലീസ്‌ പറയുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 2004ല്‍ വസുന്ധരരാജ സിന്ധ്യ സര്‍ക്കാര്‍ കേസെടുത്ത്‌ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.

രാജസ്‌ഥാനിലും ഹരിയാനയിലും സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട്‌ വദ്ര ഭൂമി കൈയേറിയെന്ന ബി.ജെ.പി ആരോപണം രാഷ്‌ട്രീയ വിവാദമായിരുന്നു.  2010ലാണ്‌ സ്‌കൈലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റി ഭൂമി വാങ്ങിയെങ്കിലും 2012ല്‍ അലജെന്‍സി ഫിന്‍ലീസിന്‌ വിറ്റു.