ഗുജറാത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ വിദേശ വനിത കിണറ്റില്‍ വീണു;രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
27 January 2016

well-don-forinerഗുജറാത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദേശ വനിത കിണറ്റില്‍ വീണു. ജുനഗഢില്‍ കോട്ട സന്ദര്‍ശിക്കുന്നതിന് ഇടയില്‍ സെല്‍ഫിയെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ വനിതയുടെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ചരിത്ര പ്രധാന കേന്ദ്രത്തിലെ 30 അടി താഴ്ചയുള്ള കിണറ്റിലാണ് ഇവര്‍ വീണത്. നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.