മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
27 January 2016

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം. സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ്. നായര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കോഴ നല്‍കിയെന്നും സരിത  വെളിപ്പെടുത്തിയിരുന്നു.  മുഖ്യമന്ത്രിക്കു ഒരു കോടി 90 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിത മൊഴി നല്‍കിയത്.