ആര്യാടന്‍ മുഹമ്മദിന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മീഷന്‍ മുന്‍പാകെ സരിത മൊഴി നല്‍കി

single-img
27 January 2016

Aryadanകൊച്ചി: വൈദ്യുതി  മന്ത്രി ആര്യാടന്‍ മുഹമ്മദിന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മീഷന്‍ മുന്‍പാകെ സരിത എസ് നായര്‍ മൊഴി നല്‍കി. 2011 ജൂണില്‍ മന്ത്രിയായിരുന്ന കെ.ബി.ഗണേഷ് കുമാറിന്റെ പി.എ വഴിയാണ് മുഖ്യമന്ത്രിയെ കാണാന്‍ അപ്പോയിന്‍മെന്റെ നേടിയത്. അന്ന് ടീം സോളറിന്റെ നിവദേനവുമായാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കാണുകയും   ലക്ഷ്മി എന്നൊരാളാള്‍ കാണാന്‍ വരുമെന്നും അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും മുഖ്യമന്ത്രി ഫോണിലൂടെ ആര്യാടന് നിര്‍ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ആര്യാടനെ കണ്ട താന്‍ നിവേദനം അദേഹത്തിന് കൈമാറി. കാര്യങ്ങള്‍ പരിഗണിക്കും എന്ന് ആര്യാടന്‍ ഉറപ്പു നല്‍കിയെങ്കിലും ആറ് മാസത്തോളം കാത്തിരിന്നിട്ടും ഫയല്‍ നീങ്ങിയില്ല. ആര്യാടന്റെ പി.എ ആയ കേശവന്‍ മന്ത്രിക്ക് പണം നല്‍കിയാല്‍ കാര്യം നടക്കുമെന്ന് പറഞ്ഞ് തനോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ടു.

തുടര്‍ന്ന്  ആര്യാടന്റെ ഔദ്യോഗകവസന്തിയായ മന്‍മോഹന്‍ ബംഗ്ലാവിലെത്തി താന്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പി.എ കേശവന് 25 ലക്ഷം രൂപ കൈമാറി. കൈക്കൂലിയായി നല്‍കേണ്ട തുകയെ സംബന്ധിച്ച് ആര്യാടന്‍ മുഹമ്മദുമായി താന്‍ വിലപേശല്‍ നടത്തിയെന്നും സരിതയുടെ മൊഴിയിലുണ്ട്.എന്നാല്‍ സരിതയുമായി ഒരുതരത്തിലുള്ള സാമ്പത്തിക ഇടപാടും താന്‍ നടത്തിയിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദിന്റെ പി.എ കേശവന്‍ വ്യക്തമാക്കി.