അശ്ലീലരംഗങ്ങളും, സംഭാഷണങ്ങളും കൂടുതല്‍; ബോളിവുഡ് ചിത്രം ക്യാ കൂള്‍ ഹെയ്ന്‍ ഹം പാകിസ്താനില്‍ നിരോധിച്ചു

single-img
27 January 2016

kyakoolകറാച്ചി: ബോളിവുഡ് ചിത്രമായ ക്യാ കൂള്‍ ഹെയ്ന്‍ ഹം പാകിസ്താനില്‍ നിരോധിച്ചു. ചിത്രത്തില്‍ അശ്ലീലരംഗങ്ങളും, സംഭാഷണങ്ങളും കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  പ്രദര്‍ശനാനുമതി നിഷേധിച്ചതെന്ന് പാകിസ്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷന്‍  പറഞ്ഞു. നഗ്നരംഗങ്ങളും, അശ്ലീലകമ്മന്റെുകളും നിറഞ്ഞതാണ് ചിത്രമെന്നും, സെന്‍സര്‍ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ റിലീസ് ആയതിന് തൊട്ടുപിന്നാലെ തന്നെ ക്യാ കൂള്‍ ഹെയ്ന്‍ ഹം പാകിസ്താനിലെ ചില തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു.  എന്നാല്‍ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് തീയേറ്ററുകള്‍ക്ക്  വിതരണക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.  അതേസമയം ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം 24 കോടിയുടെ കളക്ഷന്‍ നേടിയിട്ടുണ്ട്.