സാനിയ മിര്‍സയ്ക്കും സൈന നെഹ്‌വാളിനും പത്മഭൂഷണ്‍

single-img
25 January 2016

sania-saina_0_0

 

 

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പ്രശസ്ത ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണൺ പുരസ്കാരം. യാമിനി കൃഷ്ണമൂർത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ.വിശ്വനാഥൻ ശാന്ത, ജഗ്‌മോഹൻ, ഡോ. വസുദേസ് കൽകുർതെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അർഹരായി. ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

അമ്പെയ്ത് താരം ദീപിക കുമാരി പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി.

 

അനുപം ഖേർ, ഉദിത് നാരായണന്‍ ഝാ, റാം വി. സുതർ, ഹെയ്സ്നാം കാൻഹൈലാൽ, വിനോദ് റായ്, യാർലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബർജിന്ദർ സിങ് ഹാംദാർദ്, പ്രഫ.ഡോ.നാഗേശ്വർ റെഡ്ഢി, സ്വാമി തേജോമയാനന്ദ തുടങ്ങിയവർക്കും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.