കെജ്‌രിവാളിന് നേരെ മഷി ആക്രമണം നടത്തിയ യുവതിയെ തള്ളിപ്പറഞ്ഞ് മാതാവ് രംഗത്ത്

single-img
25 January 2016

arvind-kejriwal-ink-attack_L

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മഷി ആക്രമണം നടത്തിയ യുവതിയെ തള്ളിപ്പറഞ്ഞ് യുവതിയുടെ മാതാവ് രംഗത്ത്. ഒറ്റഇരട്ട അക്കനമ്പര്‍ വാഹന പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് മഷിയാക്രമണം നടത്തിയ തന്റെ മകള്‍ ചെയ്തത് വെറും മണ്ടത്തരമാണെന്ന് മാതാവ് ലക്ഷ്മി ദേവി പറഞ്ഞു.

മഷി ആക്രമണ സംഭവത്തിന് ശേഷം മകളോട് സംസാരിക്കാനോ മകളെ ജയിലില്‍ സന്ദര്‍ശിക്കാനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഒരിക്കല്‍ അവള്‍ തിരിച്ചെത്തുമ്പോള്‍ ചെയ്തത് വെറും മണ്ടത്തരമാണെന്ന് ഞാന്‍ അവളോട് പറയുമെന്നും ലക്ഷ്മിദേവി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുള്ള ഒരാളാണ് ഭാവനയുടെ പതാവെന്നും മറ്റൊരിടത്തേയ്ക്ക് നീങ്ങാനോ സംസാരിക്കാനോ അദ്ദേഹത്തിന് കഴിയില്ലെന്നും ലക്ഷ്മിദേവി വെളിപ്പെടുത്തി. അല്ലായിരുന്നുവെങ്കില്‍ ഭര്‍ത്താവ് തീര്‍ച്ചയായും മകളെ അടിച്ചേനെ എന്നും ലക്ഷ്മി ദേവി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ മകള്‍ അഴിമതിക്ക് എതിരെ നിലപാട് സ്വീകരിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായി ലക്ഷ്മി പറയുന്നു. എന്റെ മകള്‍ കരുത്തയാണ്. മകള്‍ക്ക് മികച്ച വിദ്യാഭ്യാസവും സാമൂഹിക മൂല്യങ്ങളും തല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അഴിമതി തുടച്ചുനീക്കാന്‍ മകള്‍ കഷ്ടപ്പെടുന്നത് അഭിമാനാര്‍ഹമാണ്. എന്നാല്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നേരെ മഷി എറിഞ്ഞത് ശരിയായില്ല. തെറ്റ് എപ്പോഴും തെറ്റുതന്നെയാണെന്നും ലക്ഷ്മി പറയുന്നു.